ഒരേസമയം മനസ്സാക്ഷിക്കനുസരിച്ചും സർവീസ് ചട്ടങ്ങൾക്കനുസരിച്ചും ജീവിക്കേണ്ടിവരുന്ന അന്വേഷണോദ്യോഗസ്ഥന്റെ മനോവ്യഥ വരച്ചു കാട്ടുന്നതിൽ കഥാകാരൻ പൂർണമായും വിജയിച്ചു എന്നുതന്നെയാണ് എന്റെ മതം. കഥയിൽ അങ്ങിങ്ങായി അന്വേഷണോദ്യോഗസ്ഥൻ കാണുന്ന സ്വപ്നങ്ങളുടെ തീവ്രത അതു വ്യക്തമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.-ഋഷിരാജ് സിങ്, ഐ.പി.എസ്.വേലേശ്വരം സർക്കിൾ ഇൻസ്പെക്ടർ സാബുവിന് വരുന്ന ഒരു ഫോൺ സന്ദേശം: ചേനക്കല്ല് എന്ന സ്ഥലത്ത് വാടകമുറിയിൽ ഒരാൾ മരിച്ചുകിടക്കുന്നു. സി.ഐ. സംഭവസ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി. ആരാണ് കൊലയാളി?എന്തിനായിരുന്നു?ആ ചോദ്യങ്ങൾക്കുള്ള ഉത്തരം ആ അന്വേഷണോദ്യോഗസ്ഥൻ കണ്ടെത്തുന്നു. അത് ഒരുപാട് ചോദ്യങ്ങളുടെ തുടക്കമായി