എ.എസ്.ഐയില്‍ തന്റെ സുദീര്‍ഘമായ സേവനകാലത്തിനിടയില്‍ പലപ്പോഴും അധികൃതരുടെ അപ്രീതിക്കു പാത്രമായി ഗോവ, ചെന്നൈ, ഛത്തീസ്ഗഢ്, ആഗ്ര തുടങ്ങി പല കേന്ദ്രങ്ങളിലേക്ക് സ്ഥലംമാറ്റം സിദ്ധിച്ചത് ഉര്‍വശീശാപം ഉപകാരം എന്നപോലെ മുഹമ്മദിനു ഭാരതത്തിന്റെ പല രംഗത്തും പല കാലത്തുമുള്ള പുരാവസ്തുപ്രശ്‌നങ്ങള്‍ പഠിക്കാന്‍ സഹായമായി.
പല വിദേശാക്രമണങ്ങളും കുടിയേറ്റങ്ങളുമുണ്ടായത് ഭാരതത്തിന്റെ സംസ്‌കാരത്തെ സമ്പുഷ്ടമാക്കിയതുപോലെ ഈ ബുദ്ധിമുട്ടുകളും അനുഗ്രഹമായി മാറി. ഇവയില്‍നിന്നെല്ലാം സ്വരൂപിച്ച അനുഭവപാഠങ്ങള്‍ ദൃഷ്ടാന്തസഹിതം പ്രചരിപ്പിക്കാന്‍വേണ്ടിയാണ് മുഹമ്മദ് ഈ ആത്മകഥ രചിച്ചത് എന്നു വ്യക്തമാണ്. ഇതദ്ദേഹത്തിന്റെ മാനിഫെസ്റ്റോകൂടിയാണ്.- ഡോ. എം.ജി.എസ്. നാരായണന്‍